ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങി

പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുക.
ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങി

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുക. കോര്‍പറേറ്റ് കണക്ഷനുകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ഇതു പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ കസ്റ്റ്മര്‍ സര്‍വീസ് സെന്ററുകളിലും അംഗീകൃത ഏജന്‍സികളിലും റീവേരിഫിക്കേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി.മാത്യു പറഞ്ഞു.

ആധാര്‍ ലിങ്ക് ചെയ്യുന്ന സമയത്ത് ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പര്‍ കൈവശമുണ്ടായിരിക്കണം. സ്ഥിരീകരണത്തിനായി വണ്‍ടൈം പാസ്‌വേര്‍ഡ്(ഒടിപി) ഈ നമ്പറിലേക്കാണ് അയയ്ക്കുക. ഞായറാഴ്ചകളിലും പ്രധാനപ്പെട്ട കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഈ സേവനം ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2018 ജനുവരി 31നകം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.   പുതിയ മൊബൈല്‍ കണക്ഷനുകള്‍ ആധാര്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാക്കിയാണു ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com