ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതി

നിലവറ തുറക്കാത്തതെന്താണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ ചോദിച്ചത്. നിലവറ തുറന്നാല്‍ ആരെടയും വികാരം വൃണപ്പെടില്ല. ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറി രാജകുടുംബാംഗങ്ങളുമായി ആലോചിക്കണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീം കോടതി. നിലവറ തുറക്കാത്തതെന്താണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ ചോദിച്ചത്. നിലവറ തുറന്നാല്‍ ആരെടയും വികാരം വൃണപ്പെടില്ല. ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറി രാജകുടുംബാംഗങ്ങളുമായി ആലോചിക്കണം. നിലവറ തുറന്നില്ലെങ്കില്‍ ദുരൂഹത തുടരും. നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ബി നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബി നിലവറ തുറക്കുന്നത് തടയണമെന്നായിരുന്നു രാജകുടുംബത്തിന്റെ ആവശ്യം. ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ വംശം മുടിയുമെന്നും ദേവന് മാത്രമെ ഇവിടെ പ്രവേശിക്കാന്‍ അനുമതിയുള്ളുവെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വിദഗ്ദസമിതിയുടെ ആവശ്യം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com