മദ്യവില്‍പ്പന ശാലകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

മദ്യവില്‍പ്പന ശാലകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യകടകളില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ പരമാവധി കൗണ്ടറുകള്‍ തുടങ്ങാന്‍ നിര്‍ദേശം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യകടകളില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ എത്രത്തോളം കൗണ്ടറുകള്‍ ആരംഭിക്കാനാകുമോ അത്രയും കൗണ്ടറുകള്‍ തുറക്കാനാണു നിര്‍ദേശം. ക്യൂ ഒഴിവാക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ബെബ്‌കോ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രീമിയം ഷോപ്പുകളും കൗണ്ടറുകളും ആരംഭിക്കാന്‍ നടപടിയായിരുന്നെങ്കിലും മദ്യനയവും കോടതിവിധികളും തടസമാവുകയായിരുന്നു

കൗണ്ടറുകളുടെ എണ്ണം സംബന്ധിച്ചു നിയമത്തില്‍ പരാമര്‍ശമില്ലാത്തതിനാല്‍ എത്ര കൗണ്ടറുകള്‍ വേണമെങ്കിലും ബവ്‌റിജസ് കോര്‍പറേഷന് ആരംഭിക്കാന്‍ കഴിയും. എന്നാല്‍, സ്ഥലപരിമിതിയും നാട്ടുകാരുടെ എതിര്‍പ്പുമാണു പ്രശ്‌നം. ബെവ്‌കോ മദ്യശാലയിലെ ക്യൂ കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണു ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com