പിടി തോമസ് നിയമസഭയില്‍ ശല്യമെന്നും ഒരുപാട് ചെറ്റത്തരങ്ങള്‍ ഉള്ള പൊതുപ്രവര്‍ത്തകനെന്നും എംഎം മണി

ഒരു പാട് ചെറ്റത്തരങ്ങള്‍ പറയുന്ന പൊതുപ്രവര്‍ത്തകനാണ് പിടി തോമസെന്ന് എംഎം മണി - തനിക്ക് കൊട്ടാകമ്പൂരില്‍ ഭൂമിയുണ്ടെങ്കില്‍ പിടി തോമസിന് ആ ഭൂമി സൗജന്യമായി നല്‍കാമെന്നും മണി
പിടി തോമസ് നിയമസഭയില്‍ ശല്യമെന്നും ഒരുപാട് ചെറ്റത്തരങ്ങള്‍ ഉള്ള പൊതുപ്രവര്‍ത്തകനെന്നും എംഎം മണി

തിരുവനന്തപുരം: പിടി തോമസ് എംഎല്‍എക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. ഒരു പാട് ചെറ്റത്തരങ്ങള്‍ പറയുന്ന പൊതുപ്രവര്‍ത്തകനാണ് പിടി തോമസെന്ന് എംഎം മണി അഭിപ്രായപ്പെട്ടു. തനിക്ക് കൊട്ടാകമ്പൂരില്‍ ഭൂമിയുണ്ടെങ്കില്‍ പിടി തോമസിന് ആ ഭൂമി സൗജന്യമായി നല്‍കാമെന്നും മണി പറഞ്ഞു. ദേവികുളം സബ്കളക്ടര്‍ ശ്രീറാമിന്റെ സ്ഥലംമാറ്റത്തിന് പിന്നില്‍ വൈദ്യുതമന്ത്രി എംഎം മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന പിടി തോമസിന്റെ പ്രതികരണത്തിനുള്ള മറുപടിയാണ് എംഎം മണിയുടെ വാക്കുകള്‍. 

കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രിക്കുള്ള ബന്ധം അന്വേഷിക്കണം. മന്ത്രിയാകുന്നതിന് മുന്‍പും ശേഷവും എംഎം മണി പല തവണ സ്ഥാപന ഉടമയുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. എംഎം മണിയുടെ അവിശുദ്ധ കൂട്ടുകെട്ടിനേക്കുറിച്ച് പെരുമ്പാവൂരിലെ സിപിഐ(എം) നേതൃത്വം പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതാണെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.

ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂരില്‍ 300 ഏക്കര്‍ ഭൂമി വ്യാജരേഖകളിലൂടെ കൈവശപ്പെടുത്തി. മന്ത്രി മണിയും ജോയ്‌സ് ജോര്‍ജും ഇതിന് കൂട്ടുനിന്നു. മന്ത്രി എംഎം മണിയും ജോയ്‌സ് ജോര്‍ജ് എംപിയും കര്‍ഷകരെ മറയാക്കി ഇടുക്കി ജില്ലയിലെ കര്‍ഷക സമൂഹത്തെ കബളിപ്പിക്കുകയാണ്. കയ്യേറ്റ മാഫിയകള്‍ പിണറായി സര്‍ക്കാരിന്റെ കീഴിലാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദേവികുളം സബ്കളക്ടര്‍ വി ശ്രീറാമിന്റെ സ്ഥലം മാറ്റമെന്നും പി ടി തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com