വേളിക്കു സമീപം റെയില്‍വേ ട്രാക്കില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍, കുത്തിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയെന്ന് സൂചന

സമീപത്തായി അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും കണ്ടെത്തിയിട്ടുണ്ട്.
വേളിക്കു സമീപം റെയില്‍വേ ട്രാക്കില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍, കുത്തിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്തിനു സമീപം വേളിയില്‍ റെയില്‍വേ ട്രാക്കില്‍ സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചെന്നിലോട് സ്‌നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ ( 6), ഫെബ ( 9 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സമീപത്തായി അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും കണ്ടെത്തിയിട്ടുണ്ട്. വെട്ടുകത്തിയും തൊട്ടടുത്തു നിന്നു ലഭിച്ചിട്ടുണ്ട്. കൈപ്പത്തി ഇവരുടെ പിതാവ് ഷിബിയുടെതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ശനിയാഴ്ച രാവിലെ 10.30ഓടെ റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തുന്നവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളുടെ കഴുത്തില്‍ മുറിവേറ്റ പാടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഇവര്‍ ഇവിടെ എത്തിയതെന്നാണ് അറിയുന്നത്. ഇവര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബൈക്കും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com