സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും; 13 ശതമാനം വരെ വര്‍ധിക്കുമെന്ന് ധനമന്ത്രി

നോണ്‍ എസി റെസ്‌റ്റോറന്റുകളില്‍ അഞ്ച് ശതമാനവും എസി റസ്റ്റോറന്റുകളില്‍ 10 ശതമാനവും നികുതി വര്‍ധിക്കും
സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില കൂടും; 13 ശതമാനം വരെ വര്‍ധിക്കുമെന്ന് ധനമന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 13 ശതമാനം വരെ വില വര്‍ധിക്കും. 

ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജിഎസ്ടി ഉള്‍പ്പെടെ 18 ശതമാനമാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി. നോണ്‍ എസി റെസ്‌റ്റോറന്റുകളില്‍ അഞ്ച് ശതമാനം വില വര്‍ധിക്കും.  

എസി റസ്റ്റോറന്റുകളില്‍ 10 ശതമാനവും നികുതി വര്‍ധിക്കും. ഹോട്ടല്‍ ഭക്ഷണ വില സംബന്ധിച്ച് ധാരണയായിരിക്കുന്ന സഹാചര്യത്തില്‍ സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ധനമന്ത്രി ഹോട്ടല്‍ ഉടമകളോട് ആവശ്യപ്പെട്ടു. ഹോട്ടല്‍ ബില്ലില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാലും ഹോട്ടല്‍ ഉടമകളില്‍ നിന്നും പിഴ ഈടാക്കുകയോ, മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com