പൂ ചോദിച്ച ഓര്‍ത്തഡോക്‌സ് സഭയ്ക്കു സുപ്രീം കോടതി പൂക്കാലം നല്‍കി: ഗീവര്‍ഗീസ് കൂറിലോസ്

പൂ ചോദിച്ച ഓര്‍ത്തഡോക്‌സ് സഭയ്ക്കു സുപ്രീം കോടതി പൂക്കാലം നല്‍കി: ഗീവര്‍ഗീസ് കൂറിലോസ്

കോട്ടയം:  ഓര്‍ത്തഡോക്‌സ് സഭ പൂ ചോദിച്ചപ്പോള്‍ സുപ്രീം കോടതി പൂക്കാലം നല്‍കിയെന്ന് കോലഞ്ചേരി പള്ളിത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധിക്കെതിരേ യാക്കാബോയ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പൂക്കാലം നല്‍കണമെങ്കില്‍ അതിനൊരു കാരണം വേണമെന്നം മാര്‍ കൂറിലോസ്.

മണര്‍ക്കാട് പള്ളിയില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1934ലെ ഭരണ ഘടന മാത്രമേ നിലനില്‍ക്കൂ എന്നത് അംഗീകരിക്കാനികില്ലെന്നും കൂറിലോസ് വ്യക്തമാക്കി.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ ഭരണം തങ്ങള്‍ക്ക് അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 1995ലെ വിധി മാത്രമേ നിലനില്‍ക്കുള്ളൂ എന്നു നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

മലങ്കര സഭയുടെ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. 

അതേസമയം, 1913ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. നേരത്തെ, ഇതേ ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com