മന്ത്രി സുധാകരന്റെ വര്‍ണവെറി പരാമര്‍ശം; മുഖ്യമന്ത്രി ലോകബാങ്കിന് മുന്നില്‍ വിശദീകരിക്കണമെന്ന് കുമ്മനം

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ് - ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകണം സമവായത്തിലെത്തേണ്ടതെന്നും കുമ്മനം
മന്ത്രി സുധാകരന്റെ വര്‍ണവെറി പരാമര്‍ശം; മുഖ്യമന്ത്രി ലോകബാങ്കിന് മുന്നില്‍ വിശദീകരിക്കണമെന്ന് കുമ്മനം

കൊച്ചി: സംസ്ഥാന മന്ത്രി ജി സുധാകരന്റെ വര്‍ണവെറി പരാമര്‍ശം ലോകബാങ്കിന്റെ കോടിക്കണക്കിന് രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെടാന്‍ ഇടയാകുന്നത് വളരെ ഗൗരവതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 3 പദ്ധതികള്‍ക്കാണ് പ്രധാനമായും ലോകബാങ്ക് പണം ചെലവഴിക്കുന്നത്. ഇതെല്ലാം നിര്‍ത്തിവെക്കുമെന്ന് ലോക ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോകബാങ്കിന്റെ പ്രമുഖ വ്യക്തികള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്. 

കേരളത്തിന് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പുനപരിശോധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇത് കേരളത്തിനേല്‍ക്കുന്ന വലിയ ആഘാതമാണ്. ഒരു വലിയ ജനതയുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ ഒരുമന്ത്രിയുടെ പരാമര്‍ശം ഉണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. മുഖ്യന്ത്രി മൗനം വെടിയണമെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ ഇന്ന നടക്കുന്ന വികസനപദ്ധതികള്‍ ലോകബാങ്കിന്റെ സഹായത്തോടെയാണ്. ഇതിനെ ലാഘവബുദ്ധിയോടെ കാണരുത്. ലോകബാങ്കില്‍ നിന്നും സഹായം ലഭിക്കാനിടയാകുന്ന നടപടികള്‍ കേന്ദ്രം തുടരണം.  അമേരിക്കയിലെ വലിയ വിഭാഗം ജനങ്ങളെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ലോകബാങ്കിന് മുന്നില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം. പണം വാങ്ങിയ ശേഷം പണം തരുന്ന കേന്ദ്രങ്ങളെ ആക്ഷേപിക്കുക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണ്. കേന്ദ്രത്തിന്റെ  കോടിക്കണക്കിന് പണം സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 

ലഭിക്കുന്ന കേന്ദ്രഫണ്ട് എത്രവിനിയോഗിച്ചെന്ന് സര്‍ക്കാര്‍ കണക്ക് നല്‍കാത്തതാണ് കേന്ദ്രഫണ്ട് ലഭിക്കാന്‍ വൈകുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി നുണപ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മൂന്ന് ഗഡുവരെ കിട്ടിക്കഴിഞ്ഞതായി സംസ്ഥാനത്തിന് 750 കോടി രൂപ കേന്ദ്രം അനുവദിച്ചതായും കുമ്മനം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരാന്‍ വിലക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളപ്രചാരണം നടത്തുകയാണ്. യുപിഎ കാലത്തുള്ള സര്‍ക്കുലര്‍ ഒരു ഉദ്യോഗസ്ഥന്‍ പൊടിത്തട്ടിയെടുക്കയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണെന്നും  കുമ്മനം അഭിപ്രായപ്പെട്ടു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സുപ്രീം കോടതി  തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജകുടുംബത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കണമെന്നതാണ് അത്. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകണം സമവായത്തിലെത്തേണ്ടതെന്നും കുമ്മനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com