എംടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍; ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എംടി രമേശ്‌

പാര്‍ട്ടിയിലേക്ക് വരാനുള്ള നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാര്‍ തന്നെയാണെന്നും സെന്‍കുമാറിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും രമേശ്
എംടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍; ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എംടി രമേശ്‌

തിരുവനന്തപുരം:  മുന്‍ ഡിജിപി ടിപി സെന്‍കുമാറുമായി വീട്ടിലെത്തി ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം.

സന്ദര്‍ശനം പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനല്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും എംടി രമേശ് കൂടിക്കാഴ്ചയ്ക്ക്‌  ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരാനുള്ള നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാര്‍ തന്നെയാണെന്നും സെന്‍കുമാറിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും രമേശ് പറഞ്ഞു. വസ്തുതാപരമായ പ്രസ്താവന രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് വ്യക്തമാക്കി


സെന്‍കുമാറിനെ പോലുള്ളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നാണ് കുമ്മനം അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സെന്‍കുമാര്‍ തന്നെയാണ്. ബിജെപിയിലേക്കുള്ള കവാടം തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞിരുന്നു.സെന്‍കുമാറിന്റെ പരാമര്‍ശം കൃത്യവും വസ്തുനിഷ്ഠവുമാണെന്ന പറഞ്ഞ കുമ്മനം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം സര്‍ക്കാര്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

സെന്‍കുമാറിന്റെ മുസ്ലീംവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സെന്‍കുമാര്‍ ബിജപിയിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. നേരത്തെ തന്നെ പിണറായി വിജയന്‍ നിയമസഭയിലും ഇക്കാര്യം പരോക്ഷയി സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേരും മുസ്ലീങ്ങളാണെന്നും ഇത് ഭാവിയില്‍ ഏത് തരം കേരളമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നുമായിരുന്നു വിവാദ പരാമര്‍ശം. വിവാദപരാമര്‍ശത്തിനെതിരെ പ്രതിപക്ഷ- ഭരണപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com