ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു: അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ ദിലീപ് പറഞ്ഞത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായി.
ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു: അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ ദിലീപ് പറഞ്ഞത്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായി. ഫെബ്രുവരി ആദ്യ വാരം നടന്ന സംഭവത്തില്‍ ആദ്യം തന്നെ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും താരം ഇത് നിഷേധിക്കുകയായിരുന്നു. 

സംഭവം നടന്ന് അധികനാള്‍ കഴിയും മുന്‍പ് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി 19ന് കൊച്ചിയിലെ ദര്‍ബാര്‍ ഹാളിലെ ഗ്രൗണ്ടില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജുവാര്യരും ദിലീപുമടക്കമുളള താരങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്തു. 

ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത വ്യക്തി. വാര്‍ത്തകള്‍ വളച്ചൊടിക്കരുത്- ഇങ്ങനെയായിരുന്നു അന്ന് ദിലീപിന്റെ പ്രതികരണം. ഇതിനുശേഷം അന്വേഷണം പുരോഗമിക്കുകയും നടിയെ ആക്രമിച്ചതിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുളള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ദിലീപിലേക്കെത്തുന്നതും ദിലീപ് അറസ്റ്റിലാകുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com