അവസാനം മൗനം വെടിഞ്ഞ് യുവതാരങ്ങള്‍; ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മൗനം വെടിഞ്ഞ് മലയാള സിനിമയിലെ യുവതാരങ്ങള്‍.
അവസാനം മൗനം വെടിഞ്ഞ് യുവതാരങ്ങള്‍; ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മൗനം വെടിഞ്ഞ് മലയാള സിനിമയിലെ യുവതാരങ്ങള്‍. ഇന്നു നടക്കുന്ന അമ്മ പ്രത്യേക എക്‌സിക്ക്യൂട്ടിവില്‍ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. എന്റെ നയമെന്താണെന്നും ആവശ്യങ്ങള്‍ എന്താണെന്നും യോഗത്തില്‍ ഉന്നയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.യോഗത്തില്‍ പ്രതികരണം ഉണ്ടാകും എന്നാണ് പ്രതീക്ഷ,എന്റെകൂടെ നയങ്ങള്‍ ഉള്‍പ്പെട്ടുകൊണ്ടുള്ള സ്റ്റേറ്റ്‌മെന്റാണ് അവിടുന്നുണ്ടാകുന്നതെങ്കില്‍ അതായിരിക്കും എന്റെയും നിലപാട്,അല്ലാത്തപക്ഷം എന്റെ പ്രതികരണം ഞാനറിയിക്കും. പൃഥ്വിരാജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ നിന്നും ആദ്യമായി പ്രതികരിച്ചത് പൃഥ്വിരാജ് ആയിരുന്നു, 

പൊലീസ് അന്വേഷണത്തില്‍ എല്ലാവിധ വിശ്വാസ്യതയും ഉണ്ടായിരുന്നുവെന്നും നീതിക്കായി അവസാനം വരെ പോരാടുമെന്നും നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു.

ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിളിക്കരുതെന്നും തന്റെ അടുത്ത സുഹൃത്താണ് അവരെന്നും നടന്‍ ആസിഫ് അലി പ്രതികരിച്ചു.പ്രതിയും ഇരയും ഒരേ സംഘടനയില്‍ അംഗമായി ഇനിയും തുടരുന്നത്  അംഗീകരിക്കുന്നില്ലയെന്നും മാധ്യമങ്ങളിലൂടെ പ്രതികരിക്കാതിരിക്കുന്നതുകൊണ്ട് ആരേയും സപ്പോര്‍ട്ട് ചെയ്യുന്നുവെന്നല്ല ഉദ്ദേശിക്കുന്നത് എന്നും ആസിഫ് അലി പറഞ്ഞു.ദിലീപിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആസിഫ് പറഞ്ഞു.ദിലീപ് എന്നല്ല, ഒരു ആണിനടുത്ത് നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല,ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചതാണ് ഒരാള്‍ക്ക് എങ്ങനെയാണ് ഇതൊക്കെ ചെയ്യാന്‍ സാധിക്കുന്നത് എന്ന്.അമ്മ യോഗത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെടും. കുറ്റവാളിയെ സഹായിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കില്ല.ദിലീപിനെ പുറത്താക്കണം എന്ന് ആവശ്യപ്പെടും.ആസിഫ് അലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com