താന്‍ നിരപരാധി; തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റ് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമെന്നും ദിലീപ്

സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷിയില്‍ വ്യക്തമാക്കി - പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ദിലീപ്
താന്‍ നിരപരാധി; തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റ് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമെന്നും ദിലീപ്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷിയില്‍ വ്യക്തമാക്കി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചുവെന്നും ദിലീപ് വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് തന്റെ അറസ്‌റ്റെന്നും താന്‍ പരാതിക്കാരന്‍ കൂടിയാണെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ട്. പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ദിലീപ് പറയുന്നു. 

കസ്റ്റഡിക്ക് കാലാവധിക്ക് ശേഷമാകും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലൂവ സബ്ജയില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. കാണാനെത്തിയ സുഹൃത്തുക്കളെ തിരിച്ചയക്കുകയും ചെയ്തിരുന്നു. സബ് ജയിലില്‍ പ്രത്യേകം പരിഗണനയും ദിലീപിനില്ലെന്നാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം. അഞ്ചു തടവുകാര്‍ക്കൊപ്പമാണ് ദീലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജീവപര്യന്തം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com