പിണറായി വിജയന് ഇതൊരു പാഠമായിരിക്കട്ടെ; കേസില്‍ ഗൂഢാലോചയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചെന്നിത്തല

പൊലീസ് ചുമതലയുള്ള മുഖ്യമന്ത്രിയുടെ തെറ്റായ പ്രസ്ഥാവനയാണ് കേസിന് മറ്റൊരു വഴിത്തിരിവ് നല്‍കിയത്
 പിണറായി വിജയന് ഇതൊരു പാഠമായിരിക്കട്ടെ; കേസില്‍ ഗൂഢാലോചയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കേരളസമൂഹത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മ പിരിച്ചുവിടണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കേസ് തെളിയിച്ച പൊലീസിനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്.നിയമസഭയില്‍ അടക്കം മുഖ്യമന്ത്രി ഞങ്ങളോട് മറുപടി പറഞ്ഞത് ഇതില്‍ ഗൂഢാലോചനയില്ല എന്നാണ്. അവിടംതൊട്ടാണ് കേസ് വഴിതെറ്റിപ്പോയത്.അന്നേ ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ചിരുന്നെങ്കില്‍ ഇതിനുമുന്നേ ദിലീപിന്റെ അറസ്റ്റ് നടക്കുമായിരുന്നു.

ശരിയായ വിവരം നല്‍കിയ സഹതടവുകാര്‍ക്കാണ് ക്രെഡിറ്റ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് അന്വേഷണത്തില്‍ സമര്‍ത്ഥരാണ്. പൊലീസ് അന്വേഷിച്ചാല്‍ ഏതുകേസും തെളിയിക്കാന്‍ സാധിക്കും. പക്ഷേ പൊലീസ് ചുമതലയുള്ള മുഖ്യമന്ത്രിയുടെ തെറ്റായ പ്രസ്ഥാവനയാണ് കേസിന് മറ്റൊരു വഴിത്തിരിവ് നല്‍കിയത്.അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണ്. ഒരു കേസ് അന്വേഷണം നടക്കുമ്പോള്‍ കേസിനെ ബാധിക്കുന്ന തരത്തില്‍ ഒരു ആഭ്യന്തര മന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. നാളെയെങ്കിലും പിണറായി വിജയന് ഇതൊരു പാഠമായിരിക്കട്ടെ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com