ഇത് ഞങ്ങളുടെ അവസാന സെല്‍ഫി, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; സുരഭി വിവാഹമോചിതയായി

ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി - ഇനി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഞങ്ങള്‍ ഒന്നിച്ചുള്ള അവസാന സെല്‍ഫിയാണെന്നും നോ കമന്റസെന്നും വിപിന്‍ 
ഇത് ഞങ്ങളുടെ അവസാന സെല്‍ഫി, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; സുരഭി വിവാഹമോചിതയായി

കോഴിക്കോട്: ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. സുരഭിയുടെ ഭര്‍ത്താവും ചായാഗ്രാഗഹകനുമായിരുന്ന വിപിന്‍ സുധാകര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരഭിയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത വിപിന്‍ ഇത് തങ്ങളുടെ അവസാന സെല്‍ഫിയാണെന്നും ഞങ്ങള്‍ ഡൈവോഴ്‌സായെന്നും നോ കമന്റെന്നും ഇനി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വിപിന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭിയെ തേടിയെത്തിയത്. നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച സുരഭിയെ എം80 മൂസയാണ് ജനപ്രിയ നടിയാക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com