ദിലിപിനെ കൊച്ചിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി;  കൂക്കിവിളിച്ചും തെറിവിളിച്ചും ജനക്കൂട്ടം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ജനങ്ങളുടെ പ്രതിഷേധം തുടരുന്നു - തെളിവെടുപ്പിനായി എത്തിച്ച സ്ഥലങ്ങളില്‍ നടനെ വരവേറ്റത് തെറിവിളിച്ചും കൂക്കിവിളിച്ചുമാണ്‌ 
ദിലിപിനെ കൊച്ചിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി;  കൂക്കിവിളിച്ചും തെറിവിളിച്ചും ജനക്കൂട്ടം

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചിതിന് പിന്നാലെ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കഷേനായ തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തികരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് പൊലീസ് എറ്റവും അവസാനം തെളിവെടുപ്പിനായി എത്തിച്ചത്. ദീലിപിനെ തെളിവെടുപ്പിനായി എത്തിക്കുന്നുവെന്നറിഞ്ഞതിന് പിന്നാലെ ഹോട്ടലിന് സമീപം വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു. ദീലിപിനെ കൂക്കിവിളിച്ചാണ് ആളുകള്‍ വരവേറ്റത്. 

അബാദ് പ്ലാസ ഹോട്ടലിലെ 410ആം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനിയും ദിലീപും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. 2013ല്‍ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സിലായിരുന്നു ഗൂഢാലോചന.
തോപ്പുംപടിയി സിഫ്റ്റ് ജങ്ഷനിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണസംഘം തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിന് മുമ്പായി ദിലീപിന്റെ വൈദ്യപരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ ബാഹുല്യവും തെറിവിളിയും കൂക്കിവിളിയും കാരണം ദിലീപിനെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറക്കിയില്ല. അതിനിടെ ഒരുവിഭാഗം ദിലീപ് കയറിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ദിലീപിനെതിരെ പ്രതിഷേധ പ്രകടനവും നടത്തി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നവംബര്‍ 14നായിരുന്നു സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com