ദിലീപിനോട് ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്

പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും പി.സി.ജോര്‍ജ്
ദിലീപിനോട് ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് പി.സി.ജോര്‍ജ്. ദിലീപിനോട് ജനങ്ങള്‍ ക്ഷമ പറയേണ്ടി വരും, കേസ് കെട്ടിച്ചമച്ചതാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 

പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനം ഒഴിഞ്ഞ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തൊട്ടടുത്ത ദിവസം ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിലെന്താണ് ന്യായമെന്ന് പി.സി.ജോര്‍ജ് ചോദിക്കുന്നു. 

കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. സിനിമാ നടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് വലിയ ബഹളങ്ങള്‍ ഉണ്ടായത്. ദിലീപിനെ പോലുള്ള നടനും നാദിര്‍ഷായെ പോലുള്ള കലാകാരനും പറ്റിയ വലിയ അപകടം മാധ്യമങ്ങളെ അസഭ്യം പറഞ്ഞുവെന്നതാണ്. 

ഇരയോടൊപ്പം നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കുമുള്ളത്. ആ വികാരം മനസിലാക്കാതെ മാധ്യമ സുഹൃത്തുക്കളേയും, മറ്റാളുകളേയും ചീത്തപറഞ്ഞതാണ് അവര്‍ക്ക് പറ്റിയ അപകടമെന്നും പി.സി.ജോര്‍ജ് പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com