കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കെന്ന് സഹോദരന്‍; സിബിഐ അന്വേഷണം തുടങ്ങി 

സിനിമ രംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു എന്നാണ് ലഭിക്കുന്ന വിവരം
കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കെന്ന് സഹോദരന്‍; സിബിഐ അന്വേഷണം തുടങ്ങി 

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് പങ്കുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷണന്‍. ദിലീപുമായി മണിക്ക് ഭൂമി ഇടപാട് ഉണ്ടായിരുന്നുവെന്നും മരണശേഷം ദിലീപ് ഒരുതവണ മാത്രമാണ് മണിയുടെ വീട് സന്ദര്‍ശിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വിവരങ്ങള്‍ സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. നിലവില്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത് സിബിഐയാണ്. രാമകൃഷ്ണന്റെയും മറ്റും ആവശ്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. സിനിമ രംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.

സിനിമ രംഗത്തെ പ്രമുഖരുമായി മണിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും ഭൂമി എവിടെയൊക്കെയാണ് ഉള്ളതെന്ന് ശരിക്കറിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഈ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാകാം മണിയുടെ മരണത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് തുടക്കം മുതല്‍ തങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും കേരള പൊലീസ് അത് കാര്യമാക്കിയില്ലെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

ദിലീപ്-മഞ്ചുവാര്യര്‍ വിവാഹത്തിന് കൂട്ടുനിന്നത് കലാഭവന്‍ മണിയായയിരുന്നുവെന്നും അവര്‍ പിരിഞ്ഞതില്‍ മണിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായുള്ള തെളിവെടുപ്പ് ഇന്നുംതുടരും.ഇന്ന് തൃശൂരിലേക്ക് കൊണ്ടുപോകും. നാദിര്‍ഷയേയും
അപ്പുണ്ണിയേയും ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ തെളിവെടുപ്പിനായി കൊച്ചിയിലെത്തിച്ച ദിലീപിന് നേരെ ജനക്കൂട്ടം കൂകിവിളിക്കുകയും തെറിവിളിക്കുകയുമുണ്ടായി. 

കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് പൊലീസ് എറ്റവും അവസാനം തെളിവെടുപ്പിനായി എത്തിച്ചത്. ദീലിപിനെ തെളിവെടുപ്പിനായി എത്തിക്കുന്നുവെന്നറിഞ്ഞതിന് പിന്നാലെ ഹോട്ടലിന് സമീപം വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു. അബാദ് പ്ലാസ ഹോട്ടലിലെ 410ആം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനിയും ദിലീപും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. 2013ല്‍ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സിലായിരുന്നു ഗൂഢാലോചന.തോപ്പുംപടിയി സിഫ്റ്റ് ജങ്ഷനിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com