തച്ചങ്കരിയുടെ നിയമനം; സര്‍ക്കാരിന്റെ വിവേചനാധികാരമായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

തച്ചങ്കരിയെ നിയമിച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ് എന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു
തച്ചങ്കരിയുടെ നിയമനം; സര്‍ക്കാരിന്റെ വിവേചനാധികാരമായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഭരണത്തില്‍ തച്ചങ്കരി ഇരിക്കുന്നത് തച്ചങ്കരിക്കെതിരായ അന്വേഷണത്തെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ വിവേചന അധികാരമെന്ന് ഇതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലായി തച്ചങ്കരിക്കെതിരെ അന്വേഷണം നടന്നുവരികയാണ്. 

.ആരോപണ വിധേയനായ തച്ചങ്കരിയെ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് കോടതി മുമ്പ് ചോദിച്ചിരുന്നു. ജൂലൈ പത്തിനകം വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. 

തച്ചങ്കരിയെ നിയമിച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ് എന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ടിപി സെന്‍കുമാര്‍ കോടതി ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പാണ്, മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. പൊലീസ് ഭരണം കൈപ്പിടിയില്‍ നിര്‍ത്തുന്നതിനുള്ള നീക്കമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെ ടിപി സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ രൂക്ഷ ഭിന്നത ഉടലെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന്തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com