ദീലീപിനെ കെണിയൊരുക്കി കുടുക്കി, വന്‍ ഗൂഢാലോചനയെന്ന് സഹോദരന്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നു സര്‍ക്കാര്‍ വാദം നടന്നില്ല
ദീലീപിനെ കെണിയൊരുക്കി കുടുക്കി, വന്‍ ഗൂഢാലോചനയെന്ന് സഹോദരന്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നെന്നും ഇതിനായി വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ദിലീപ് നിരപപാധിത്വം തെളിയിച്ചു മടങ്ങിവരുമെന്ന് അനൂപ് പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നു സര്‍ക്കാര്‍ വാദം നടന്നില്ല. ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം പൊലീസ് എതിര്‍ത്തിരുന്നു. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇന്നു ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം അറിയിക്കാത്ത സാഹചര്യത്തില്‍ നാളത്തേക്കു മാറ്റിവയ്ക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു.

ദിലീപിനെതിരെ നിലനില്‍ക്കുന്ന തെളിവില്ലെന്നും സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് അറസ്‌റ്റെന്നുമാണ് ജാമ്യഹര്‍ജിയുടെ വാദത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷണവുമായി സഹകരിക്കുന്നയാളാണ് ദിലീപെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com