യുഡിഎഫ് വിട്ട് പോയവര്‍ ഇപ്പോഴും വരാന്തയില്‍ തന്നെ; ജെഡിയു  യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് വിശ്വാസമെന്ന് രമേശ് ചെന്നിത്തല

എല്‍ഡിഎഫിലേക്ക് പോയവര്‍ ഇപ്പോഴും പ്രവേശനം ലഭിക്കാതെ ഇടതുമുന്നണിയുടെ വരാന്തയില്‍ തന്നെയാണ് - യുഡിഎഫില്‍ ജെഡിയുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കും
യുഡിഎഫ് വിട്ട് പോയവര്‍ ഇപ്പോഴും വരാന്തയില്‍ തന്നെ; ജെഡിയു  യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് വിശ്വാസമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫില്‍ ഉറച്ചുനല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഇപ്പോള്‍ ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിമാത്രമാണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും എല്‍ഡിഎഫിലേക്ക് പോയവര്‍ ഇപ്പോഴും പ്രവേശനം ലഭിക്കാതെ ഇടതുമുന്നണിയുടെ വരാന്തയില്‍ തന്നെയാണ്. യുഡിഎഫില്‍ ജെഡിയുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രികള്‍ അടച്ചിടാനുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ തീരുമാനവും നഴ്‌സുമാരുടെ സമരവും ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. സ്വകാര്യ ആശുപത്രി അടച്ചിട്ടാലും നഴ്‌സുമാരുടെ സമരം തുടര്‍ന്നാലും ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങളാണ്. സംസ്ഥാനത്ത് പനിമരണം വര്‍ധിക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭിക്കുകയും ചെയ്യാത്ത സാഹചര്യമാണ്. അതുകൊണ്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ എല്ലാ കാര്യത്തിലും കാണിക്കുന്ന അലംഭാവം ഇക്കാര്യത്തില്‍ കാണിക്കരുതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com