വീരന്‍ വീണ്ടും എല്‍ഡിഎഫിലേക്ക്, ചര്‍ച്ചകള്‍ നടത്തിയെന്ന് നേതാക്കള്‍

ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്
വീരന്‍ വീണ്ടും എല്‍ഡിഎഫിലേക്ക്, ചര്‍ച്ചകള്‍ നടത്തിയെന്ന് നേതാക്കള്‍

തിരുവനന്തപുരം: ദേശീയ നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന സംസ്ഥാനത്തെ ജനതാദള്‍ യുണൈറ്റഡ് ഇടതുമുന്നണിയിലേക്കു നീങ്ങുന്നു. യുഡിഎഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്.

മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചര്‍ച്ചകള്‍ നടന്നതായി ചാരുപാറ രവി പറഞ്ഞു  യുഡിഎഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. പാര്‍ട്ടിയുടെ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാട്ടി. 

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. യുഡിഎഫില്‍ വന്നശേഷം ജെഡിയുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി. ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ നിലപാടിനെച്ചൊല്ലി വീരേന്ദ്ര കുമാറിന്‍രെ നേതൃത്വത്തുള്ള സംസ്ഥാന ജനതാ ദള്‍ യു നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള  ദേശീയ പാര്‍ട്ടിയോട് ഉടക്കിലാണ്. നിതീഷ് കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത് വീരനെ ചൊടിപ്പിച്ചിരുന്നു. ഇതില്‍ അതൃപ്തി അറിയിച്ചതോടെ സംസ്ഥാന ഘടകത്തിന് വ്യത്യസ്തമായ നിലപാടെടുക്കാന്‍ നിതീഷ് അനുമതി ന്ല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com