സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നു; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി നഴ്‌സുമാരുടെ സമരം നേരിടാന്‍ മാനേജുമെന്റുകളുടെ ശ്രമം

സംസ്ഥാനത്ത് പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാനേജുമെന്റുകള്‍ നഴ്‌സുമാര്‍ക്കെതിരെയുള്ള പ്രതികാര നടപടിയെന്നോണം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്
സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നു; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി നഴ്‌സുമാരുടെ സമരം നേരിടാന്‍ മാനേജുമെന്റുകളുടെ ശ്രമം

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല എന്ന ഭീഷണിയുമായി സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍. തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടാനാണ് നീക്കം.കിടത്തി ചികിത്സ ഉണ്ടായിരിക്കുകയില്ല എന്നാണ് മാനേജുമെന്റുകള്‍ അറിയിച്ചിരിക്കുന്നത്. നഴ്‌സുമാര്‍ സമരം പിന്‍വലിച്ചാല്‍ മാത്രം ആശുപത്രികള്‍ പൂര്‍ണ്ണാമയും പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. അത്യാഹിത വിഭാഗം മാത്രം അത്യാവശ്യമെങ്കില്‍ പ്രവര്‍ത്തിക്കും. ഒപിയില്‍ എത്തുന്ന രോഗികളെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം നോക്കി വിടുക,ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ അടക്കം മാറ്റിവെക്കപ്പെടും.ആശുപത്രി മാനേജുമെന്റുകള്‍ അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാനേജുമെന്റുകള്‍ നഴ്‌സുമാര്‍ക്കെതിരെയുള്ള പ്രതികാര നടപടിയെന്നോണം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്. 

യുണൈറ്റഡ്‌ നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന സമിതി തൃശൂരില്‍ ചേരുകയാണ്. 17ാം തീയതി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ്  കരുതുന്നത്. 

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന നടപടിയാണ് ഇപ്പോള്‍ മാനേജുമെന്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ശമ്പളം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതനനുസരിച്ച് മാനേജുമെന്റുകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ചെങ്കിലും അതിന്റെ അപാകതള്‍ ചൂണ്ടിക്കാട്ടി അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് നഴ്‌സുമാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ മാനേജുമെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com