എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ മാനസിക അസ്വസ്ഥ്യമുള്ള ആളെന്ന് നിഗമനം

മടവൂരിലെ യത്തീംഖാനയിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ മജിദ്
എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ മാനസിക അസ്വസ്ഥ്യമുള്ള ആളെന്ന് നിഗമനം

കോഴിക്കോട്: കുന്ദമംഗലത്ത് മടവൂര്‍ മക്കാം സെന്ററിന് സമീപം എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. വയനാട് സ്വദേശിയായ അബ്ദുള്‍ മജീദ്(13) ആണ് കൊല്ലപ്പെട്ടത്. 

നരിക്കുനി സിഎം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അബ്ദുള്‍ മജീദ്. വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതായി പറയുന്ന കാസര്‍കോഡ് സ്വദേശി ഷംസുദ്ദീനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

മടവൂരിലെ യത്തീംഖാനയിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ മജിദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com