സഖാവ് കാനം ക്ഷമിക്കണം! പുസ്തകത്തിന്റെ പുറം ചട്ടയിലല്ല, ഉള്ളടക്കത്തിലാണ് കാര്യം

നീചമായി ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ, അടുത്തൂണ്‍ പറ്റിയ ഒരു പോലീസുകാരന്‍ വീണ്ടും ചവിട്ടിത്തേക്കാന്‍ നോക്കുന്നതിന് കൂട്ടു നില്ക്കുന്നത് നല്ല രാഷ്ട്രീയമല്ല.
സഖാവ് കാനം ക്ഷമിക്കണം! പുസ്തകത്തിന്റെ പുറം ചട്ടയിലല്ല, ഉള്ളടക്കത്തിലാണ് കാര്യം

കൊച്ചി: സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നതിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്ജ്. നീചമായി ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ, അടുത്തൂണ്‍ പറ്റിയ ഒരു പോലീസുകാരന്‍ വീണ്ടും ചവിട്ടിത്തേക്കാന്‍ നോക്കുന്നതിന് കൂട്ടു നില്ക്കുന്നത് നല്ല രാഷ്ട്രീയമല്ല. സ്ത്രീ വിരുദ്ധമാണെന്ന് മാത്രമല്ല അത് ഈ രാജ്യത്തെ നിയമങ്ങള്‍ക്കെതിരുമാണ്. ലൈംഗിക പീഡനത്തിന് വിധേയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നത് ഈ രാജ്യത്തെ നിയമമാണ്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്നപുസ്തകം ഈ നിയമം ലംഘിക്കുന്നുവെന്നും സുജ സൂസന്‍ പറയുന്നു.  

പുസ്തകത്തിലെ വെളിപ്പെടുത്തലനെതിരെ ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതി താങ്കളുടെ മുന്നണിയുടെ സര്‍ക്കാര്‍ പോലീസ് അന്വേഷണത്തിന് നല്കിയിരിക്കുകയാണ്. അപ്പോള്‍ സഖാവ് പോയി ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് ശരിയാണോ? പുസ്തകത്തിന്റെ ഉള്ളടക്കം എഴുത്തുകാരന്റെ കാര്യമാണ്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് അത് വിഷയമല്ല എന്നു പറയുന്നത് ശരിയാണോ സഖാവേ? സഖാവിന്റെ പാര്‍ടിയുടെ വനിതാ നേതാക്കള്‍ പോലും ഇത്തരത്തിലുള്ള ഒരു നിലപാടല്ല എടുത്തിട്ടുള്ളത് എന്നത് സഖാവ് ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പുസ്തകത്തിന്റെ രാഷ്ട്രീയമല്ലേ പ്രധാന പ്രശ്‌നമാകേണ്ടത്? വലിയ പോലീസുകാരനാണെഴുതിയത് എന്നതല്ലല്ലോ. സഖാവ് കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും സുജ സൂസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് കാനം രാജേന്ദ്രന്‍ ക്ഷമിക്കണം!!.
പുസ്തകത്തിന്റെ പുറം ചട്ടയിലല്ല, ഉള്ളടക്കത്തിലാണ് കാര്യം. എഴുത്തുകാരന്റെ പേരിലല്ല എന്തു പറയുന്നു എന്നതിലാണ് കാര്യം. നീചമായി ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ, അടുത്തൂണ്‍ പറ്റിയ ഒരു പോലീസുകാരന്‍ വീണ്ടും ചവിട്ടിത്തേക്കാന്‍ നോക്കുന്നതിന് കൂട്ടു നില്ക്കുന്നത് നല്ല രാഷ്ട്രീയമല്ല. സ്ത്രീ വിരുദ്ധമാണെന്ന് മാത്രമല്ല അത് ഈ രാജ്യത്തെ നിയമങ്ങള്‍ക്കെതിരുമാണ്. ലൈംഗിക പീഡനത്തിന് വിധേയായ പെണ്‍കുട്ടിയുടെ 
ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നത് ഈ രാജ്യത്തെ നിയമമാണ്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്നപുസ്തകം ഈ നിയമം ലംഘിക്കുന്നു. അതിനെതിരെ ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതി താങ്കളുടെ മുന്നണിയുടെ സര്‍ക്കാര്‍ പോലീസ് അന്വേഷണത്തിന് നല്കിയിരിക്കുകയാണ്. അപ്പോള്‍ സഖാവ് പോയി ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് ശരിയാണോ?
പുസ്തകത്തിന്റെ ഉള്ളടക്കം എഴുത്തുകാരന്റെ കാര്യമാണ്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് അത് വിഷയമല്ല എന്നു പറയുന്നത് ശരിയാണോ സഖാവേ? സഖാവിന്റെ പാര്‍ടിയുടെ വനിതാ നേതാക്കള്‍ പോലും ഇത്തരത്തിലുള്ള ഒരു നിലപാടല്ല എടുത്തിട്ടുള്ളത് എന്നത് സഖാവ് ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പുസ്തകത്തിന്റെ രാഷ്ട്രീയമല്ലേ പ്രധാന പ്രശ്‌നമാകേണ്ടത്? വലിയ പോലീസുകാരനാണെഴുതിയത് എന്നതല്ലല്ലോ. 
സഖാവ് കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഇക്കാര്യത്തില്‍ ഉയര്‍ന്ന ഒരു രാഷ്ട്രീയ ബോധ്യം പുലര്‍ത്തിയ സാറ ടീച്ചര്‍ക്ക് നന്ദി. പോലീസുകാരനായിരുന്ന സിബി മാത്യൂസ് എഴുതിയ പുസ്തകത്തിലെ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെക്കുറിച്ചുള്ള അപമാനകരമായ അധ്യായം മാറ്റിയിട്ടേ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കൂ എന്നു പറഞ്ഞ ടീച്ചര്‍ക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com