ഇപ്പോള്‍ ഉണരുന്ന ന്യായബോധം പ്രതിയെ സഹായിക്കാന്‍; സക്കറിയയേയും അടൂരിനേയും പരിഹസിച്ച് എന്‍.എസ്.മാധവന്‍

ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്‍മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും, പരദുഃഖ ഹര്‍ഷവും മാത്രമെ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളു
ഇപ്പോള്‍ ഉണരുന്ന ന്യായബോധം പ്രതിയെ സഹായിക്കാന്‍; സക്കറിയയേയും അടൂരിനേയും പരിഹസിച്ച് എന്‍.എസ്.മാധവന്‍

ദിലീപിന് അനുകൂലമായ പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണനും, സക്കറിയയും രംഗത്തെത്തുമ്പോള്‍, ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്‍മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും, പരദുഃഖ ഹര്‍ഷവും മാത്രമെ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. 

ട്വിറ്ററിലൂടെയായിരുന്നു ദിലീപിന് അനുകൂലമായി ഉയരുന്ന വാക്കുകളെ വിമര്‍ശിച്ചുള്ള എന്‍.എസ്.മാധവന്റെ പ്രതികരണം. ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞ് എസ്എംഎസിലും പുറത്തും നടക്കുന്ന ശക്തമായ പ്രചാരണമാണ് അസ്വാഭാവികമായിട്ടുള്ളത്. 

ഇപ്പോള്‍ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും, ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളു എന്നും എന്‍.എസ്.മാധവന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുകൂടാതെ, അടൂര്‍ ഗോപാലകൃഷ്ണന്റേയും, സക്കറിയയുടേയും ചിത്രത്തോടൊപ്പം, ദൈവം അകറ്റിയവരെ ദിലീപ് യോജിപ്പിച്ചു എന്ന തലക്കെട്ടിലെ രാഷ്ട്രീയ നിരീക്ഷകന്‍ എന്‍.മാധവന്‍ കുട്ടിയുടെ ട്വീറ്റും എന്‍.എസ്.മാധവന്‍ ഭായി എന്ന് കുറിച്ച് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ദിലീപിനെ അനുകൂലിച്ചുള്ള പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഞാന്‍ അറിയുന്ന ദിലിപ് അധോലോക നായകനോ, കുറ്റവാളിയോ അല്ലെന്നായിരുന്നു അടൂരിന്റെ പ്രതികരണം. ദിലീപ് വിഷയത്തിലെ മാധ്യമ ഇടപെടലുകളെ വിമര്‍ശിച്ചായിരുന്നു സക്കറിയ രംഗത്തെത്തിയത്. ദിലിപിന് നേരെയുള്ള മാധ്യമ വിചാരണ സാമാന്യ നീതിക്കും, മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നായിരുന്നു സക്കറിയയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com