ദിലിപനുകൂല പ്രചാരണം അന്വേഷിക്കില്ലെന്ന് പൊലീസ്; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലിസിന്റെ വിഷയമല്ല

ആരെങ്കിലും ഏജന്‍സിയെ വെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലീസിന്റെ വിഷയമല്ല - സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടരട്ടെയെന്നും കേസ് തെളിയിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടിലാണ് പൊലീസ്‌
ദിലിപനുകൂല പ്രചാരണം അന്വേഷിക്കില്ലെന്ന് പൊലീസ്; പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലിസിന്റെ വിഷയമല്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരെങ്കിലും ഏജന്‍സിയെ വെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് പൊലീസിന്റെ വിഷയമല്ലെന്ന് പൊലീസിന്റെ സൈബര്‍ ഡോമിന്റെ ചുമതല വഹിക്കുന്ന ഐജി മനോജ് എബ്രഹാം പറഞ്ഞു. സൈബര്‍ കുറ്റകൃത്യം ഉണ്ടായാലേ പൊലീസ് ഇടപെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിലാസങ്ങളില്‍ അനുകൂല പോസ്റ്റുകള്‍ സൃഷ്ടിച്ച് നടന്റെ പ്രതിച്ഛായാനഷ്ടം മാറ്റിയെടുക്കുക ലക്ഷ്യമിട്ടാണ് ഏജന്‍സിയുടെ പ്രവര്‍ത്തനം.

കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്ന വന്‍സംഘമാണ് നടന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യദിവസങ്ങളില്‍ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച പലരും പിന്നീട് നിലപാട് മയപ്പെടുത്താന്‍ ഇടയായി. മുമ്പ് മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞപ്പോഴും ഇതേ പോലുള്ള ടീം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകള്‍ പ്രചാരണം നടത്തട്ടെയെന്നും കേസ് ആദ്യം തെളിയിക്കട്ടെ എന്ന നിലപാടിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com