മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി; സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റ് ഇല്ല, നിലവിലെ ഫീസ് ഘടന തുടരാം

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തളളി -  നിലവിലെ ഫീസ് ഘടന കോടതി അംഗീകരിക്കുകയും ചെയ്തു
മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി; സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റ് ഇല്ല, നിലവിലെ ഫീസ് ഘടന തുടരാം

കൊച്ചി: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തളളി. നിലവിലെ ഫീസ് ഘടന കോടതി അംഗീകരിക്കുകയും ചെയ്തു. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം നടത്താന്‍ കോടതിയുടെ അനുമതി. ഓര്‍ഡിനനന്‍സ് ഇറക്കാന്‍ വൈകിയതില്‍ 
ഫീസ് താല്‍ക്കാലികമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി അറിയിച്ചു.

ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടിയിരുന്നത് എന്നിട്ടും ഓര്‍ഡിനന്‍സ് വൈകി. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ വ്യക്തമാണെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ടസമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു. ഇതോട സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ഫീസ് അസാധുവായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ഒപ്പു വെക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുന്നതിനുളള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com