കഥ പകുതിയെ ആയിട്ടുള്ളുവെന്ന് സുനി; കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിഐപി പറയട്ടെ 

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സുനിയുടെ പ്രതികരണം
കഥ പകുതിയെ ആയിട്ടുള്ളുവെന്ന് സുനി; കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിഐപി പറയട്ടെ 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കഥ പകുതിയെ ആയിട്ടുള്ളുവെന്ന് പ്രതി പള്‍സര്‍ സുനി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സുനിയുടെ പ്രതികരണം. 

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന  വിഐപി പറയട്ടെ എന്നും സുനില്‍ കുമാര്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച സുനിയുടെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് ഒന്നു വരെ നീട്ടി. കോടതിയില്‍ എത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ വിലക്കി. അതിനിടയിലാണ് സുനി കഥ പകുതിയെ ആയിട്ടുള്ളു എന്ന് പറഞ്ഞത്. 

അതിനിടെ സുനിയുടെ ജാമ്യാപേക്ഷയില്‍ 20ന് കോടതി വാദം കേള്‍ക്കും. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാകുമെന്ന് സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂര്‍ പറഞ്ഞു. സുനിക്ക് കോടതിയോട് മാത്രമായി കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും, അതിനാല്‍ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com