കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയെന്ന ആരേപണം അന്വേഷിക്കാന്‍ റവന്യൂമന്ത്രി നിര്‍ദേശം നല്‍കി

കുമരകം വില്ലേജിലെ 12 ആം ബ്ലോക്കിലെ പുറമ്പോക്ക് സ്ഥലം ദിലീപ് കയ്യേറി മറിച്ച് വിറ്റതായാണ് ആരോപണം
കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയെന്ന ആരേപണം അന്വേഷിക്കാന്‍ റവന്യൂമന്ത്രി നിര്‍ദേശം നല്‍കി

കോട്ടയം:കുമരകത്തും നടന്‍ ദിലീപ് ഭൂമി കയ്യറിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുമരകം വില്ലേജിലെ 12 ആം ബ്ലോക്കിലെ പുറമ്പോക്ക് സ്ഥലം ദിലീപ് കയ്യേറി മറിച്ച് വിറ്റതായാണ് ആരോപണം. ഭൂമി കയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ട് വിരട്ടിയതായും ആരോപണമുണ്ട്.

2007ല്‍ സെന്റിന് 70,000 രൂപയ്ക്കാണ് ദിലീപ് സ്ഥലം വാങ്ങിയത്. അന്ന് തന്നെ ഭൂമി കയ്യേറിയതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയടക്കമുള്ള ക്വട്ടേഷന്‍ സംഘത്തെ വെച്ചായിരുന്നു നാട്ടുകാര്‍ക്ക് നേരയുള്ള ആക്രമണം. പിന്നീട് കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവ് ലഭിച്ചെങ്കിലും ദീലിപമ 4.80 ലക്ഷത്തിന് മറിച്ചു വില്‍ക്കുകയായിരുന്നു. മറിച്ചു വിറ്റ സ്ഥലത്തില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചെങ്കിലും ഫയലുകള്‍ പരിശോധിച്ച കോടതി കയ്യേറ്റ സ്ഥലം തിരിച്ചുപിടിക്കാന്‍ സെപ്ഷ്യല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും തുടര്‍നടപടിയുണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com