തെറ്റിദ്ധരിക്കരുത്, തെറി വിളിക്കരുത് പ്ലീസ്; ദിലീപിനെ പിന്തുണച്ച അനിതാ നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

തെറ്റിദ്ധരിക്കരുത്, തെറി വിളിക്കരുത് പ്ലീസ്; ദിലീപിനെ പിന്തുണച്ച അനിതാ നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവു. തെറ്റിദ്ധരിക്കരുത്, തെറി  വിളിക്കരുത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പ്രതിരോധിച്ചും, മാധ്യമപ്രവര്‍ത്തകനായ വിനുവിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തിയ ചലച്ചിത്ര താരം അനിതാ നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. സഭ്യമായ ഭാഷയില്‍, സംസ്‌കാരത്തോടെ പ്രതികരിക്കാനാണ് അനിതാ നായരോട് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുന്നത്.

ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവു. തെറ്റിദ്ധരിക്കരുത്, തെറി  വിളിക്കരുത് എന്ന പറഞ്ഞാണ് ഭാഗ്യലക്ഷ്മി അനിതാ നായരുടെ രീതിയെ വിമര്‍ശിച്ചു തുടങ്ങുന്നത്. ഏഷ്യാനെറ്റിലെ വിനുവിനെ വിമര്‍ശിച്ചുകൊണ്ടാണ് ആ വീഡിയോ ഇട്ടിരിക്കുന്നത്. എന്നാല്‍ ആ വീഡിയോയില്‍ പറയുന്നത് വിമര്‍ശനമാണോ എന്ന് അനിത സ്വയം ചിന്തിക്കണം. ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം ആ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ അതിലൂടെ ദിലീപിന് ഏറ്റവും വലിയ ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത്. 

ഒരുപക്ഷെ ദിലീപ് ചേട്ടന്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. അദ്ദേഹത്തിന് അല്‍പം സമയം കൊടുക്കു എന്നാണ് അനിത വീഡിയോയില്‍ പറയുന്ന ഒരു കാര്യം. പക്ഷെ ഞങ്ങളാരും ദിലീപ് തെറ്റ് ചെയ്തു എന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് അനിത തന്നെ സമ്മതിക്കുകയാണ് ദിലീപ് തെറ്റ് ചെയ്തു എന്ന്. 

വിനുവിനെ വിമര്‍ശിച്ച രീതി ശരിയായില്ല. നല്ല രീതിയില്‍ നല്ല വാക്കുകള്‍ കൊണ്ട് വേണം വിമര്‍ശിക്കാനെന്നും അനിതയെ ഭാഗ്യലക്ഷ്മി ഓര്‍മപ്പെടുത്തുന്നു. ഇതിന് മുന്‍പ് ലക്ഷ്മി നായര്‍ക്ക് നേരെ അസഭ്യം പറയുന്നു അനിതയുടെ വീഡിയോയെ കുറിച്ചും ഭാഗ്യ ലക്ഷമി ചൂണ്ടിക്കാണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com