കണ്ണൂരിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു;  വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമെന്ന് വിഎസ്

കണ്ണൂരിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു;  വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമെന്ന് വിഎസ്

കണ്ണൂര്‍: നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് ഹാജരാവാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. 

വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്കു ഹാജരാകണമെന്ന ഉത്തരവ് മരവിപ്പിക്കുകയും ഇവര്‍ക്കെതിരേ അച്ചടക്ക നടപടിയില്ലെന്നും കളക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടിക്കു ഹാജരാകണമെന്ന് കളക്ടര്‍ ഉത്തരവിട്ടതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

കണ്ണൂരിലുള്ള നഴ്‌സിങ് കോളേജുകള്‍ അഞ്ച് ദിവസത്തേക്കു പഠനം നിര്‍ത്തി ഫ്രഷേഴ്‌സ് ഒഴികെയുള്ള വിദ്യാര്‍ത്ഥികളെ സ്വാകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്കു വിടണമന്നായിരുന്നു കളക്ടര്‍ ഉത്തവിട്ടത്. ഏകദേശം 150 വിദ്യാര്‍ത്ഥികല്‍ പത്തു ആശുപത്രികളിലായി ഡ്യൂട്ടിക്കെത്തണം. ഇവര്‍ക്ക് പ്രതിദിനം 150 രൂപവെച്ച് ആശുപത്രികള്‍ നല്‍കണമെന്നുമായിരുന്നു കളക്ടര്‍ ഉത്തരവിട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com