കൊച്ചി മെട്രോ പൊളിയാണ് ബ്രോ! ആദ്യമാസത്തെ വരുമാനം 4 കോടി 62 ലക്ഷം 

കൊച്ചി മെട്രോ പൊളിയാണ് ബ്രോ! ആദ്യമാസത്തെ വരുമാനം 4 കോടി 62 ലക്ഷം 

കൊച്ചി: കൊച്ചി മെട്രോ പൊളിയാണ് ബ്രോ എന്ന് കെഎംആര്‍എല്‍ പറയുന്നത് വെറുതെയല്ല. പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസത്തില്‍ തന്നെ റെക്കോര്‍ഡ് വരുമാനമാണ് കൊച്ചി മെട്രോ നേടിയിരിക്കുന്നത്. 4,62,27,594 രൂപയാണ് പാലാരിവട്ടം മുതല്‍ ആലുവ വരെ മാത്രം ഓടി കൊച്ചി മെട്രോ ഒരു മാസം കൊണ്ടുണ്ടാക്കിയത്. ടിക്കറ്റില്‍ നിന്നുള്ള വരുമാനം മാത്രമാണിത്.

ശരാശരി 47,646 യാത്രക്കാരാണ് പ്രതിദിനം മെട്രോ ഉപയോഗിക്കുന്നത്.  മെട്രോ ഉപയോഗത്തിനായി ആളുകള്‍ കാണിച്ച താല്‍പ്പര്യത്തില്‍ കെഎംആര്‍എല്‍ സന്തുഷ്ടരാണ്. അതേസമയം, മെട്രോയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു നൂറില്‍ നൂറു മാര്‍ക്കും യാത്രക്കാര്‍ക്കാണെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com