നടിയെ ആക്രമിച്ച കേസ്: നടിമാരെ സാക്ഷിയാക്കില്ല

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് - കൂടുതല്‍ അറസ്റ്റ് ഉണ്ടാകും - നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ്‌ 
നടിയെ ആക്രമിച്ച കേസ്: നടിമാരെ സാക്ഷിയാക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്ജ്. അതേസമയം കേസില്‍ നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലെന്നും ജോര്‍ജ്ജ് ആവുവയില്‍ പറഞ്ഞു.

കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ ജോര്‍ജ്ജ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കും. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

കേസില്‍ മഞ്ജുവാര്യരെ സാക്ഷിയാക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ നേരത്തെ തന്നെ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ മഞ്ജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദീലീപിന്റെ വസ്തു ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നായിരുന്നു മഞ്ജുവിന്റെ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com