ഹോസ്റ്റലിനായുള്ള വിദ്യാര്‍ത്ഥികളുടെ സമരം: കേന്ദ്രസര്‍വ്വകലാശാല അടച്ചിടാന്‍ തീരുമാനം 

ഹോസ്റ്റലിനായുള്ള വിദ്യാര്‍ത്ഥികളുടെ സമരം: കേന്ദ്രസര്‍വ്വകലാശാല അടച്ചിടാന്‍ തീരുമാനം 

കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലും ലൈബ്രറിയിലുമാണ് താമസിക്കുന്നത്

കാസര്‍ഗോഡ്: ഹോസ്റ്റല്‍ പ്രശ്‌നം രിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌
വിദ്യാര്‍ത്ഥി സമരം നടക്കുന്ന കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല അടച്ചിടാന്‍ തീരുമാനം. ഹോസ്റ്റല്‍ സൗര്യമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലും ലൈബ്രറിയിലുമാണ് താമസിക്കുന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു.

ഈ അധ്യയനവര്‍ഷം മുതല്‍ വിവിധ കോഴ്‌സുകളുടെ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതിന് ആനുപാതികമായി ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കുകയോ മറ്റു സൗകര്യം ഒരുക്കുകയയോ ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം കെട്ടിടം വാടകയ്‌ക്കെടുത്താണ് വിദ്യാര്‍ത്ഥികളെ  താമസിപ്പിച്ചിരുന്നത്. ഈ കെട്ടിടങ്ങള്‍ പുതിയ അധ്യായനവര്‍ഷം ആരംഭിച്ചപ്പോള്‍ ഒഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ താമസ സൗകര്യം ഒരുക്കിയതുമില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com