മതസ്പര്‍ധ വളര്‍ത്തിയതിന് ദീപാ നിശാന്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം:  വി മുരളീധരന്‍

തീവ്രവാദത്തിന് മതമില്ല. അല്ല മതമുണ്ട് എന്നാണ് അദ്ധ്യാപിക സമര്‍ത്ഥിക്കാനുദ്ദേശിച്ചതെങ്കില്‍ അത് അപലപനീയമാണ്- അദ്ധ്യാപികയുടെ പരാമര്‍ശത്തിനെതിരെ 153 എ പ്രകാരം കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം
മതസ്പര്‍ധ വളര്‍ത്തിയതിന് ദീപാ നിശാന്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം:  വി മുരളീധരന്‍

കൊച്ചി: കേരളവര്‍മ്മ കൊളേജ് അധ്യാപികയ്‌ക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളിധരന്‍. എംഎഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ നഗ്ന ചിത്രം എസ്എഫ്‌ഐക്കാര്‍ കാമ്പസില്‍ സ്ഥാപിച്ചതിനെ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് പിന്തുണച്ച് രംഗത്തെത്തിയതാണ് ബിജെപി നേതാക്കള പ്രകോപിപ്പിച്ചത്. 

പ്രസ്തുത കോളേജില്‍ എസ്എഫ്‌ഐ ചെയ്യുന്ന ഇത്തരം ആഭാസങ്ങള്‍ക്ക് പ്രേരണയും പിന്തുണയും നല്‍കിപ്പോരുന്ന ഒരു അദ്ധ്യാപിക ഈ വിഷയത്തിലും സമാന അഭിപ്രായ പ്രകടനം നടത്തി. 'ഹൈന്ദവ തീവ്രവാദികളേ'' എന്നാണവര്‍ ആ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ അഭിസംബോധന ചെയ്തിരിക്കുന്നത്. തീവ്രവാദത്തിന് മതമില്ല. അല്ല മതമുണ്ട് എന്നാണ് അദ്ധ്യാപിക സമര്‍ത്ഥിക്കാനുദ്ദേശിച്ചതെങ്കില്‍ അത് അപലപനീയമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

സമാന അഭിപ്രായ പ്രകടനം നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ മാപ്പു പറയേണ്ടി വന്നിട്ടുണ്ട്. ഒരു മതവിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന അദ്ധ്യാപികയുടെ പരാമര്‍ശത്തിനെതിരെ 153 എ പ്രകാരം കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. 

കേരളവര്‍മ്മയിലെ എസ്എഫ്‌ഐ നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിനിയുമായ ഹരിത എസ് സുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു അമേരിക്കന്‍ ചിത്രകാരി വരഞ്ഞ ചെഗുവേരയുടെ നഗ്‌നചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഹരിതക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള സൈബര്‍ ബുളളിയിംഗ് ആണുണ്ടായത്. കേട്ടാലറക്കുന്ന അസഭ്യമാണ് ഹരിതക്കെതിരെ സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് . എബിവിപി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ, ഞങ്ങളുടെ സഹോദരിയെ ഏത് ഭാഷ ഉപയോഗിച്ചും അക്രമിക്കാം എന്ന ധാരണ സിപിഎമ്മുകാര്‍ക്കും വേണ്ട. 

ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഹിന്ദു മത വിശ്വാസത്തെ ആക്ഷേപിച്ച് സരസ്വതി ദേവിയുടെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചവര്‍ തന്നെയാണ് ഒരു മത വിശ്വാസത്തിന്റെയും ഭാഗമല്ലാത്ത ചെഗുവേരയുടെ ചിത്രത്തിന്റെ പേരില്‍ ഹരിതയെ തെറി വിളിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് വണ്‍വേ ട്രാഫിക് അല്ലെന്നും മതവിശ്വാസങ്ങളെ ആക്ഷേപിക്കാനുള്ള ലൈസന്‍സ് അല്ലെന്നും സിപിഎമ്മുകാര്‍ തിരിച്ചറിയണം. അടിയന്തരാവസ്ഥയെ ക്കുറിച്ചുള്ള സിനിമ 'ഇന്ദു സര്‍ക്കാര്‍ ' തടയാന്‍ പോയതുകൊണ്ടാവണം തൃത്താല എംഎല്‍എക്ക് പാലക്കാട് ജില്ലക്കാരിയായ ഹരിതക്കു വേണ്ടി സംസാരിക്കാന്‍ സമയം കിട്ടാതെ പോയതെന്നും വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആവിഷ്‌കാര സ്വാതന്ത്ര്യം വണ്‍വേ ട്രാഫിക് ആവരുത്. അതിര് കടക്കുകയും ചെയ്യരുത്. ഇക്കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ എം എഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ നഗ്‌നചിത്രം എസ്എഫ്‌ഐ സ്ഥാപിച്ചതും അതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്ക് അത് നാണം കെട്ട് പിന്‍വലിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നല്ലോ. പ്രസ്തുത കോളേജില്‍ എസ്എഫ്‌ഐ ചെയ്യുന്ന ഇത്തരം ആഭാസങ്ങള്‍ക്ക് പ്രേരണയും പിന്തുണയും നല്‍കിപ്പോരുന്ന ഒരു അദ്ധ്യാപിക ഈ വിഷയത്തിലും സമാന അഭിപ്രായ പ്രകടനം നടത്തി. 'ഹൈന്ദവ തീവ്രവാദികളേ'' എന്നാണവര്‍ ആ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ അഭിസംബോധന ചെയ്തിരിക്കുന്നത്. തീവ്രവാദത്തിന് മതമില്ല. അല്ല മതമുണ്ട് എന്നാണ് അദ്ധ്യാപിക സമര്‍ത്ഥിക്കാനുദ്ദേശിച്ചതെങ്കില്‍ അത് അപലപനീയമാണ്. സമാന അഭിപ്രായ പ്രകടനം നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ മാപ്പു പറയേണ്ടി വന്നിട്ടുണ്ട്. ഒരു മതവിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന അദ്ധ്യാപികയുടെ പരാമര്‍ശത്തിനെതിരെ 153 എ പ്രകാരം കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. അദ്ധ്യാപികയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ ആരോ അദ്ധ്യാപികയെ അവഹേളിക്കുന്ന രീതിയില്‍ ചിത്രം പോസ്റ്റ് ചെയ്തതും തെറ്റാണ്. ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കേരളവര്‍മ്മയിലെ എസ്എഫ്‌ഐ നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിനിയുമായ ഹരിത എസ് സുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു അമേരിക്കന്‍ ചിത്രകാരി വരഞ്ഞ ചെഗുവേരയുടെ നഗ്‌നചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഹരിതക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള സൈബര്‍ ബുളളിയിംഗ് ആണുണ്ടായത്. കേട്ടാലറക്കുന്ന അസഭ്യമാണ് ഹരിതക്കെതിരെ സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് . എബിവിപി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ, ഞങ്ങളുടെ സഹോദരിയെ ഏത് ഭാഷ ഉപയോഗിച്ചും അക്രമിക്കാം എന്ന ധാരണ സിപിഎമ്മുകാര്‍ക്കും വേണ്ട. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഹിന്ദു മത വിശ്വാസത്തെ ആക്ഷേപിച്ച് സരസ്വതി ദേവിയുടെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചവര്‍ തന്നെയാണ് ഒരു മത വിശ്വാസത്തിന്റെയും ഭാഗമല്ലാത്ത ചെഗുവേരയുടെ ചിത്രത്തിന്റെ പേരില്‍ ഹരിതയെ തെറി വിളിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് വണ്‍വേ ട്രാഫിക് അല്ലെന്നും മതവിശ്വാസങ്ങളെ ആക്ഷേപിക്കാനുള്ള ലൈസന്‍സ് അല്ലെന്നും സിപിഎമ്മുകാര്‍ തിരിച്ചറിയണം. അടിയന്തരാവസ്ഥയെ ക്കുറിച്ചുള്ള സിനിമ 'ഇന്ദു സര്‍ക്കാര്‍ ' തടയാന്‍ പോയതുകൊണ്ടാവണം തൃത്താല എംഎല്‍എക്ക് പാലക്കാട് ജില്ലക്കാരിയായ ഹരിതക്കു വേണ്ടി സംസാരിക്കാന്‍ സമയം കിട്ടാതെ പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com