കോഴി വില കുറയ്ക്കാന്‍ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാര്‍

ജിഎസ്ടിയുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ആവശ്യം ഉത്തരവാക്കി ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍
കോഴി വില കുറയ്ക്കാന്‍ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാര്‍

കൊച്ചി: കോഴിക്ക് 87രൂപ വില നിര്‍ണയിച്ച തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. വിയ കുറയ്ക്കാന്‍ കര്‍ഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ജിഎസ്ടിയുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ആവശ്യം ഉത്തരവാക്കി ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു. കോഴിവില നിയന്ത്രണത്തിനെതിരെ കോഴി കര്‍ഷകരുടെയും വ്യാപാരികളുടെയും ചില സ്വകാര്യ വ്യക്തികളുടെയും ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

അവശ്യവസ്തു നിമയത്തിന്റെ പരിധിയില്‍ കോഴി വരില്ലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹര്‍ജി വിധി പറയാനായ് മാറ്റിവെച്ചു.

ജിഎസ്ടി പ്രപയോഗത്തില്‍ വന്നിട്ടും സംസ്ഥാനത്ത് കോഴികള്‍ക്കും കോഴിയിറച്ചിക്കും വില കുറയാതിരിക്കുകയും പലരും തോന്നുത്തതുപോലെ വിലയീടാക്കിയ സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ വില നിയന്ത്രിച്ചുകൊണ്ട് നിലപാടടുത്തത്.വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ വില ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിലപാടെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com