ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കില്‍ ടോള്‍ വേണ്ടെന്നത് തെറ്റിദ്ധാരണയെന്ന് ഹൈവേ അതോറിറ്റി

ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കില്‍ ടോള്‍ വേണ്ടെന്നത് തെറ്റിദ്ധാരണയെന്ന് ഹൈവേ അതോറിറ്റി

കൊച്ചി: ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കിലും ടോള്‍ നിര്‍ബന്ധമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിജ്ഞാപനം. പാലിയേക്കര ടോള്‍ പ്ലാസയിലെ തര്‍ക്കങ്ങളെ തുടുര്‍ന്നാണ് ഹൈവേ അതോറിറ്റി പ്രത്യേക വിജ്ഞാപനമിറക്കിയത്. ക്യൂവില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കിലും തുറന്നുവിടേണ്ടന്നാണ് വിജ്ഞാപനം.

പാലിയേക്കരയിലുണ്ടാകുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ തുടരുന്നതിനിടയിലാണ് ദേശീയപാതാ അതോററ്റി വ്യക്തത വരുത്തിയത്. ടോള്‍ പ്ലാസയിലെ ഒരു വരിയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടായാല്‍ ടോള്‍ ഒഴിവാക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് വന്നതോടെ ഈ സ്ഥലത്ത് പ്രശ്‌നമുണ്ടാവുകയും ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരു വരിയില്‍ വന്നാല്‍ ടോള്‍ ഈടാക്കാതെ ഗേറ്റ് തുറന്നു കൊടുക്കുമെന്ന് എഡിഎം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com