തന്റെ പേരുള്‍പ്പെടുത്തിയത് ഗൂഢാലോചന; എംടി രമേശ് അമിത് ഷായ്ക്കു പരാതി നല്‍കും

രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും ശനിയാഴ്ചത്തെ ഭാരവാഹി യോഗത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും രമേശ്
തന്റെ പേരുള്‍പ്പെടുത്തിയത് ഗൂഢാലോചന; എംടി രമേശ് അമിത് ഷായ്ക്കു പരാതി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എം.ടി. രമേശ് പരാതി നല്‍കും. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും ശനിയാഴ്ചത്തെ ഭാരവാഹി യോഗത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു. 

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകളുള്ളയാളുകളെ താന്‍ നേരില്‍ കണ്ടിട്ടുപോലുമില്ലെന്ന് കഴിഞ്ഞ ദിവസം എംടി രമേശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി കേന്ദ്ര നേതൃത്വത്തിന് രമേശ് പരാതി ന്ല്‍കുന്നത്. ഇതോടെ സംസ്ഥാന ബിജെപിയിലെ വിഭാഗീയത പുതിയ തലത്തിലേക്കു കടക്കും.

എംടി രമേശിന്‍രെ പേരു പറയാന്‍ ഒട്ടേറെ പേര്‍ സമ്മര്‍ദം ചെലുത്തിയതായി പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ആര്‍എസ് വിനോദ് പറഞ്ഞിരുന്നു.  

അതേസമയം കോഴ ആരോപണവുമായി ബന്ധപ്പെട്ടു ബിജിപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഡല്‍ഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com