പരാതിക്കാരിയെ അഞ്ചു മാസത്തിനിടെ വിളിച്ചത് 900 തവണ, വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍

കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ്
പരാതിക്കാരിയെ അഞ്ചു മാസത്തിനിടെ വിളിച്ചത് 900 തവണ, വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍

തിരുവനന്തപുരം: സ്ത്രീപിഡന കേസില്‍ കുടുങ്ങിയ കോവളം എംഎല്‍എ എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് പറഞ്ഞു. വിന്‍സെന്റിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന.

കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിന്‍സെന്റിന്റെ ഫോണിലേക്ക് വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത് വളരെ കുറച്ചു തവണ മാത്രമാണ്. വീട്ടമ്മയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഇത്. 

വിന്‍സെന്റ് ഉപദ്രവിക്കുന്നതായി സഹോദരനെക്കൂടാതെ ഒരു വൈദികനോടും കന്യാസ്ത്രീയോടും വീ്ട്ടമ്മ പറഞ്ഞിരുന്നു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്.

വിന്‍സന്റിനെ ചോദ്യം ചെയ്യുന്നതിന് അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംഎല്‍എയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.

വിന്‍സെന്റ് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും നിരന്തരമായി ഉപദ്രവിച്ചെന്നുമാണ് വീട്ടമ്മ പൊലീസിനു നല്‍കിയ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com