മെഡിക്കല്‍ കോഴ; കുമ്മനത്തിനെതിരെ വാളെടുത്ത് നേതാക്കള്‍; അന്വേഷണ കമ്മീഷനെവെച്ചത് നേതാക്കള്‍ അറിയാതെ

കോഴ അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ല, കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് നേതാക്കള്‍
മെഡിക്കല്‍ കോഴ; കുമ്മനത്തിനെതിരെ വാളെടുത്ത് നേതാക്കള്‍; അന്വേഷണ കമ്മീഷനെവെച്ചത് നേതാക്കള്‍ അറിയാതെ

തിരുവനന്തപുരം:നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ കുമ്മനത്തിനെതിെര കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

കോഴ അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ല, കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് നേതാക്കള്‍.അതീവ രഹസ്യമായതിനാലാണ് പറയാതിരുന്നത് എന്ന് കുമ്മനത്തിന്റെ മറുപടി. അഴിമതി ആരോപണം അന്വേഷിച്ച വിവരം പുറത്തറിഞ്ഞതില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും കുമ്മനം പറഞ്ഞു. 

മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കേന്ദ്രത്തില്‍ നിന്ന് അനുതി വാങ്ങിത്തരാം എന്ന് പറഞ്ഞ് സ്വകാര്യ വ്യക്തികളില്‍ നിന്ന് അഞ്ചുകോടി അറുപത് ലക്ഷം രൂപ നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. പാര്‍ട്ടിയിലെ രണ്ട് പ്രബല വിഭാഗങ്ങളുടെ പരസ്പര ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എ.കെ നസീറും ശ്രീശനുമായിരുന്നു സംഭവം അേേന്വഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണങ്ങള്‍ സത്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.എംടി രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് ഗുരുതര അഴിമതി കഥകള്‍ പുറംലോകമറിഞ്ഞത്. ഇതോടെ സമ്മര്‍ദ്ദത്തിലായ പാര്‍ട്ടി ആരോപണ വിധേയനായ സഹകരണ സെല്‍ നേതാവ് ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. ബിജെപി നേതാക്കളുടെ കൂടുതല്‍ അഴിമതി കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കോര്‍ കമ്മിറ്റി കൂടിയിരിക്കുന്നത്. കേന്ദ്ര നേതൃത്വം ഇടപെട്ട് നേതൃമാറ്റം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍.ബിജെപി നേതാക്കളുടെ കോഴ ഇടപാടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേ,ണം പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com