പിടിച്ചുപറി കേസില്‍ യുവ സീരിയല്‍ നടന്‍ അറസ്റ്റില്‍

സഹപാഠിയുടെ തലയ്ക്കടിച്ച് പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്
പിടിച്ചുപറി കേസില്‍ യുവ സീരിയല്‍ നടന്‍ അറസ്റ്റില്‍

കോഴിക്കോട്: പിടിച്ചുപറി കേസില്‍ അറസ്റ്റിലായ യുവ സീരിയല്‍ നടന്‍ റിമാന്‍ഡില്‍. നടന്‍ അതുല്‍ ശ്രീവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 

സഹപാഠിയുടെ തലയ്ക്കടിച്ച് പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ഗൂരുവായൂരപ്പന്‍ കോളെജ് വിദ്യാര്‍ഥിയായിരുന്നു അതുല്‍. സംഭവത്തിന് ശേഷം അതുലിനെ കോളെജില്‍ നിന്നും പുറത്താക്കിയിരുന്നു. 

അടുത്തിടെ ഇറങ്ങിയ ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതിന് പുറമെ, സ്വകാര്യ ചാനലില്‍ ജനപ്രീതിയാര്‍ജിച്ച സീരിയലിലും അഭിനയിച്ചു വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com