ദിലീപിന്റെ ജയില്‍വാസം നീളുമ്പോള്‍ കോളടിക്കുന്നത് ജയറാമിനും ജയസൂര്യയ്ക്കും

ട്രെയിലര്‍ വരെ ഇറങ്ങിയ രാമലീല ഇനി എപ്പോഴാണ് റിലീസ് ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്
ദിലീപിന്റെ ജയില്‍വാസം നീളുമ്പോള്‍ കോളടിക്കുന്നത് ജയറാമിനും ജയസൂര്യയ്ക്കും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങിയിരുന്ന സിനിമകള്‍ അനിശ്ചിതത്വത്തിലായി. ട്രെയിലര്‍ വരെ ഇറങ്ങിയ രാമലീല ഇനി എപ്പോഴാണ് റിലീസ് ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ദിലീപിനെ നായകനായി നിശ്ചയിച്ച മൂന്ന് സിനിമകളിലേക്ക് മറ്റ് നടന്മാരെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയുടെ രാമലീല ഉള്‍പ്പെടെ, ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ പ്രൊഫ: ഡിങ്കന്‍, മുരളീ ഗോപിയുടെ തിരക്കഥയില്‍ നവാഗതനായ രതീഷ് അമ്പാട്ടി ഒരുക്കുന്ന കമ്മാര സംഭവവുമാണ് ദിലീപിന്റെ ജയില്‍വാസം നീളുന്നതോടെ പ്രതിസന്ധിയിലാകുന്നത്. 

എന്നാല്‍ ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വരുന്നതോടെ കോളടിക്കുന്നത് ജയസൂര്യയ്ക്കും, ജയറാമിനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ നിശ്ചയിച്ച് തയ്യാറെടുക്കുന്ന സിനിമകള്‍ ഇവരിലേക്ക് എത്തിയേക്കും. ഇനി ദിലീപിന് ജാമ്യം കിട്ടിയാല്‍ പോലും ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് മാറിയ മാര്‍ക്കറ്റിലെ പ്രവണതകള്‍ പരിഗണിച്ച ശേഷമായിരിക്കും ദിലീപിനെ വെച്ച് സിനിമകള്‍ എടുക്കുക. രാമലീല റിലീസ് ചെയ്തതിന് ശേഷമുള്ള പ്രതികരണങ്ങളായിരിക്കും ഇപ്പോള്‍ ദിലീപിന്റെ സിനിമാ ജീവിതത്തിന് വിധി എഴുതുക. 

കുറേ വര്‍ഷങ്ങളായി ഹിറ്റുകളൊന്നു ഇല്ലാത്ത ജയറാമിന്റെ ഭാഗ്യം ഇപ്പോള്‍ തെളിഞ്ഞതായാണ് സിനിമയിലെ അണിയറ സംസാരം.  വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴ് താരം ആര്യയോട് ഒപ്പമാണ് ജയറാമിന്റെ അടുത്ത സിനിമ. നിലവില്‍ ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലുമായി സ്റ്റേജ് ഷോയ്ക്കായി പോയിരിക്കുകയാണ് ജയറാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com