നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരണ്ടെന്ന് പിസി ജോര്‍ജ്ജ്

ദിലീപിനെതിരെ ഗുഢാലോചന നടന്നെന്ന എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം - ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പിസി ജോര്‍ജ്ജ് 
നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരണ്ടെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയെ ചോദ്യം ചെയ്യും. ആലുവ റുറല്‍ എസ്പി എവി ജോര്‍ജ്ജാണ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചത്. ദിലീപിനെതിരെ ഗുഢാലോചന നടന്നെന്ന എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം എന്നെ ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരേണ്ടതില്ല. എന്നെ ചോദ്യം ചെയ്യാന്‍ ഞാന്‍ എന്താ പെണ്ണ് പിടിച്ചോ എന്നും പിസി ജോര്‍ജ്ജ് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായങ്ങള്‍ ആരായുന്നതില്‍ തെറ്റില്ല. അതിന് എസ്പി വരണമെന്നില്ലെന്നും ഏതെങ്കിലും ഒരു പൊലീസുകാരനെ അയച്ചാല്‍ മതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com