നിയമം പോകുന്നത് പിണറായിയുടെ വഴിക്കെന്ന് എംഎം ഹസന്‍ 

വിന്‍സെന്‍് എംഎല്‍എയ്‌ക്കെതിരായ ആരോപണം സിപിഎം ഗൂഢാലോചന - നിയമം പിണറായിക്ക് പിന്നാലെയാണ് പോകുന്നത് - സിപിഎമ്മിന്റെ നീക്കം ജനം തള്ളിക്കളയുമെന്നും എംഎം ഹസ്സന്‍ 
നിയമം പോകുന്നത് പിണറായിയുടെ വഴിക്കെന്ന് എംഎം ഹസന്‍ 

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ആസൂത്രിതമാണെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. വിന്‍സെന്റിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് പൊലീസ് തന്നെയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പായി തന്നെ ജയിലില്‍ നാല് ദിവസം മുമ്പോ വിഐപി മുറി ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഹസന്‍ പറഞ്ഞു. 

നിയമം നിയമത്തിന്റെ വഴിയെ പോകണം. എന്നാല്‍ നിയമം ഇപ്പോള്‍ പോകുന്നത് പിണറായിയുടെ വഴിയാണ്. സിപിഎമ്മിന്റെ തിരുവന്തപുരം ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് എംഎല്‍എയ്‌ക്കെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തിയത്. വിന്‍സെന്റിനെതിരെയുള്ള സ്ത്രീയുടെ ആരോപണം അവിശ്വസനീയവും അടിസ്ഥാനപരവുമാണ്. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടിയുടെ ഒദ്യോഗികസ്ഥാനങ്ങളില്‍ നിന്നും മാറ്റിയതെന്നും ഇടത് എംഎല്‍എമാര്‍ക്കെതിരെ സത്രീ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും പ്രതിഷേധമാര്‍ച്ച് നടത്താത്തവര്‍ ഇപ്പോള്‍ മാര്‍ച്ച് നടത്തുന്നത് ആസൂത്രിതമാണെന്നും എംഎം ഹസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com