കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിഎസ്; സര്‍ക്കാര്‍ മൂന്നാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു

ജിഎസ്ടിയിലും വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ആരോപിച്ചു
കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിഎസ്; സര്‍ക്കാര്‍ മൂന്നാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു

ന്യുഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷത്തിന്റെ പരിസ്ഥിതി നിലപാട് സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ആരോപണം. മൂന്നാറില്‍ കയയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു, ജിഎസ്ടിയിലും വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ആരോപിച്ചു. തിങ്കളാഴ്ച തുടങ്ങിയ ത്രിദിന കേന്ദ്ര കമ്മിറ്റി  ഇന്ന് അവസാനിക്കും. 

നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ ഇനിയും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിനെതിരെയും വിഎസ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയ്ക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ല എന്നാണ് വിഎസ് പറഞ്ഞത്. 

ജനറല്‍ സെക്രട്ടരി സീതാരാം യച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കണമെന്ന് സിസിയില്‍ ആവശ്യപ്പെടുമെന്ന് വിഎസ് പറഞ്ഞിരുന്നു. എന്നാല്‍ വിഎസിന്റെ ഉള്‍പ്പെടെയുള്ള ഈ ആവശ്യം സിസി തള്ളിയിരുന്നു. 30അംഗങ്ങള്‍ യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് നിലപാടെടുത്തപ്പോള്‍ അമ്പതുപേര്‍ എതിര്‍ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com