ഫ്രീക്കന്മാരെ 'വരൂ,...പാട്ടും പഴങ്ങളും പങ്കുവെക്കാം'; ജീവിച്ചിരിക്കുന്ന 'വിനായകന്‍മാര്‍' സംഘടിക്കുന്നു #itsmurder

ഫ്രീക്കന്മാരെ 'വരൂ,...പാട്ടും പഴങ്ങളും പങ്കുവെക്കാം'; ജീവിച്ചിരിക്കുന്ന 'വിനായകന്‍മാര്‍' സംഘടിക്കുന്നു #itsmurder

തൃശൂര്‍:  പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച ദലിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം പാടിപ്പറയാന്‍ ഒത്തുകൂടുന്നു. മുടി നീട്ടി വളര്‍ത്തിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം ശനിയാഴ്ച മൂന്നിനു തൃശൂരില്‍ ഒത്തുകൂടും.

മുടി നീട്ടി വളര്‍ത്തിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനും പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരിക്കും വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്ത വിനായകനു വേണ്ടിയാണ് ജീവിച്ചിരിക്കുന്ന 'വിനായകന്മാര്‍' ഒരുമിച്ചു കൂടുന്നത്. ഊരാളി ബാന്‍ഡാണ് ഫ്രീക്കന്മാരെ പാടാനും പറയാനും വേണ്ടി തൃശൂരിലേക്കു വിളിക്കുന്നത്. വരൂ, പാട്ടും പഴങ്ങളും പങ്കുവെക്കാന്‍ എന്നാണ് ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന ഹാഷ്ടാഗിട്ടു നടത്തുന്ന കൂട്ടായ്മയുടെ മുദ്രാവാക്യം.

വിനായകന്റെ മരണം പോലീസ് നടത്തിയ കൊലപാതകമാണെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള പ്രതിഷേധം. #itsmurder എന്ന പേരില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിനായകന്റെ ശരീരത്തില്‍ അഞ്ചു മുറവുണ്ടെന്ന്് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടെങ്കിലും മര്‍ദ്ദിച്ചില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പോലീസ്.  അതേസമയം,  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ അപൂര്‍ണമാണെന്ന ആരോപണവുമുണ്ട്. പരിക്കുകളെ സംബന്ധിച്ച് വിശദീകരണവും അഭിപ്രായങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്തത് സംശയകരമാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.

19 വയസ് മാത്രമുള്ള വിനാനായക് നേരെ എന്തെരങ്കിലും കേസില്‍ പരാതിയോ ആക്ഷേപമോ, കേസുകളോ ഇല്ലാതിരിക്കെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് മൂന്നാം മുറ ഉപയോഗിച്ചതു തന്നെ സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com