വിശപ്പിന്റേയും രുചിയുടേയും മാത്രമല്ല, ഇത് രാഷ്ട്രീയത്തിന്റെയും പുസ്തകമാണ്

'മാംസബുക്ക്,വിശപ്പിന്റെയും രുചിയുടെയും പുസ്തകം ' എന്ന മാഗസിന്‍ വിശപ്പിന്റെയും രുചിയുടെയും മാത്രം പുസ്തകമല്ല, വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ കൂടി പുസ്തകമാണെന്ന് അടിവരയിടുന്നുണ്ട്, ഉള്ളടക്കം
വിശപ്പിന്റേയും രുചിയുടേയും മാത്രമല്ല, ഇത് രാഷ്ട്രീയത്തിന്റെയും പുസ്തകമാണ്

കൊച്ചി: ഭക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമങ്ങള്‍ അരങ്ങേറുകയും ആള്‍ക്കൂട്ട നീതി നടപ്പാക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ രുചി വൈവിധ്യങ്ങളെ ക്കുറിച്ച് സംസാരിക്കുകയാണ് ഈ മാഗസിന്‍. ശ്രീനീലകണ്ഠ സംസ്‌കൃത കോളജിന്റെ
'മാംസബുക്ക്,വിശപ്പിന്റെയും രുചിയുടെയും പുസ്തകം ' എന്ന മാഗസിന്‍ വിശപ്പിന്റെയും രുചിയുടെയും മാത്രം പുസ്തകമല്ല, വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ കൂടി പുസ്തകമാണെന്ന് അടിവരയിടുന്നുണ്ട്, ഉള്ളടക്കം.

ഇന്ത്യയിലെങ്ങും ഉയര്‍ന്നു കേട്ട ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാഗസിന്‍ ശ്രദ്ധേയമാവുന്നത്. മാംസഭക്ഷണം കഴിക്കുന്നത് മോശമായും സസ്യഭക്ഷണം കഴിക്കുന്നത് ആഡ്യത്തമായും ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുമ്പോള്‍  ഈ മാഗസിന്‍ ഇന്ത്യയിലെ ദരിദ്രകോടികളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു. ഭക്ഷണം കുറ്റമാകുന്ന കാലത്ത് ഇന്ത്യന്‍ സംസ്‌ക്കാരം ഉള്‍ക്കൊള്ളുന്ന വിവിധ രുചി വൈവിധ്യങ്ങളെ ക്കുറിച്ച് വായനക്കാരോട് മാഗസിന്‍ സംവദിക്കുന്നു. 

കോളേജ് വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ ക്യാന്റീന്‍ ജീവനക്കാരി ബേബിയുടെ കരങ്ങളാണ് പട്ടാമ്പി എം എല്‍ എ .മുഹമ്മദ് മുഹ് സിന്‍ നില്‍ നിന്നും മാഗസിന്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചത്. ഭരണകൂടങ്ങള്‍ക്ക് വിശപ്പില്ലാതാക്കാന്‍ കഴിയാത്ത കാലത്തോളം ഭക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുള്ള പ്രഖ്യാപനമാണ് മാഗസിന്‍ ലക്ഷ്യമിടുന്നതെന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com