വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല

നെയ്യാറ്റിന്‍കര കോടതി ജാമ്യാപേക്ഷ തള്ളി
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര കോടതി ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരിയുടെ ജീവനു ഭീഷണിയുണ്ടെന്നും വപ്രപോസിക്യൂഷന്‍ കോടതിയില്‍ വാാദിച്ചു. വിന്‍സന്റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കു മാറ്റി.

ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍, വിന്‍സന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 

വിന്‍സന്റിന്റെ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തണമെന്നും ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി പ്രോസിക്യൂഷന്‍ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്.
അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com