ഒരു എംഎല്‍എ മാത്രമുള്ളപ്പോള്‍ ഇങ്ങനെ; കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം തീറെഴുതി നല്‍കിയാനേയെന്ന് ചെന്നിത്തല

ഒരു എംഎല്‍എ മാത്രമുള്ളപ്പോള്‍ ഇങ്ങനെ; കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം തീറെഴുതി നല്‍കിയാനേയെന്ന് ചെന്നിത്തല

ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നത്

മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നു. എഴുപതോളം മെഡിക്കല്‍ കോളെജുകള്‍ക്ക് കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ അഴിമതി നടന്നുവെന്ന് ചെന്നിത്തല ആരോപിക്കുന്നു. 

ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു എംഎല്‍എ മാത്രമുള്ള കേരളത്തില്‍ ഇത്രയുമൊക്കെ ചെയ്യാന്‍ സാധിച്ചെങ്കില്‍, കുറച്ചു കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി കേരളത്തെ തീറെഴുതി കൊടുക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. 

മെഡിക്കല്‍ കോഴയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയ്ക്കും ബിജെപി നേതൃത്വത്തിനുമുള്ള പങ്ക് പരിശോധിക്കണമെന്നും സുപ്രീംകോടതിയില്‍ ചെന്നിത്തല ആവശ്യപ്പെആവശ്യപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com