ബീഹാറിലെ രാഷ്ട്രീയ ധ്രുവീകരണം ദേശീയ മാറ്റത്തിന്റെ സൂചന: കുമ്മനം

ബീഹാറിലെ രാഷ്ട്രീയ ധ്രുവീകരണം ദേശീയ മാറ്റത്തിന്റെ സൂചന: കുമ്മനം

പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാര്‍ സ്വീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: ബീഹാറില്‍ മഹാസഖ്യമവസാനിപ്പിച്ച് മുഖ്യമന്ത്രി പദം രാജിവെച്ച ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ രാഷ്ട്രീയ ധ്രുവീകരണം ഒരു ദേശീയ മാറ്റത്തിന്റെ സൂചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ് എം.പി.വീരേന്ദ്ര കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെഡിയു കേരള ഘടകത്തിലുണ്ട്. എല്‍ഡിഎഫിന്റേയും, യുഡിഎഫിന്റേയും അവഗണന മാറിമാറി അനുഭവിച്ച അത്തരം ആദര്‍ശവാന്മാരായ ജെഡിയു പ്രവര്‍ത്തകരേയും നേതാക്കളെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക സ്വാഗതം ചെയ്യുന്നതായും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com